Wednesday, February 28, 2007

പുത്തൂര്‍ ചേരിയില്‍ ദേവീ.....


പുത്തൂര്‍ ചേരിയില്‍ ദേവീപാവങ്ങള്‍ക്കു അശ്രയമല്ലോ.... അഖിലാധ്മക രൂപിണി ദേവീ,
അടിയന്റെ അമ്മയാം ഗൗരി..ദേവീ...
അടിയന്റെ അമ്മയാം ഗൗരി.

ശക്തി സ്വരൂപിണി ചേരിയില്‍ ദേവീ...
മുക്തിക്കു ഹേതുവായി തീരണെ ശങ്കരി,
നിന്‍ സ്നേഹ തീര്‍ഥമീ മക്കള്‍ക്കു നിത്യവും,
നിര്‍മലമാം ശങ്ഖില്‍ പകര്‍ന്നു തരൂ..
കൈ കൂപ്പി നില്‍ക്കും
അരുമക്കിടാവില്‍,
കല്‍മഷമൊക്കയും അകലെ ആക്കൂ..

സ്നേഹ സുധാമയി ചേരിയില്‍ ദേവീ,
സൗഭാഗ്യമൊക്കയും നല്‍കി കനിഞ്ഞീടൂ....
മുക്തി പദങ്ങളില്‍ കൈ പിടിച്ചേറ്റുവാന്‍.
മോക്ഷവസന്തമേ എഴുന്നളിടൂ .....

മിഴിനറഞ്ഞു ഒഴികിടും പൈതാലമെന്നെ,
മാടി വിളിച്ചിടൂ സ്നേഹമോടെ..

പുത്തൂര്‍ ചേരിയില്‍ ദേവീ,
പാവങ്ങള്‍ക്കു അശ്രയമല്ലോ....
അഖിലാധ്മക രൂപിണി ദേവീ,
അടിയന്റെ അമ്മയാം ഗൗരി..ദേവീ...